Thalirvalayoo - Karaoke - തളിർവലയോ - കരോക്കെ
ചിത്രം : ചീനവല വർഷം : 1975 സംഗീതം : എം കെ അർജ്ജുനൻ ഗാനരചന : വയലാർ രാമവർമ്മ ഗായകർ : കെ ജെ യേശുദാസ് രാഗം : മധ്യമാവതി അഭിനേതാക്കൾ : പ്രേംനസീർ, ജയഭാരതി ~~~~~~~ തളിർവലയോ താമരവലയോ താലിപ്പൊൻവലയോ നിൻ ശൃംഗാരചിപ്പിയിൽ വീണത് സ്വപ്നവലയോ പുഷ്പവലയോ തളിർവലയോ താമരവലയോ താലിപ്പൊൻവലയോ ~~~~~~~ വേമ്പനാട്ടു കായൽക്കരയിൽ വെയിൽപ്പിറാവു ചിറകുണക്കും ചീനവലയ്ക്കരികിൽ അരികിൽ അരികിൽ ചീനവലയ്ക്കരികിൽ ആടി വാ അണിഞ്ഞു വാ പെണ്ണാളേ നാളെ ആരിയങ്കാവില് നമ്മുടെ താലികെട്ട് ആയിരം പൂപ്പാലികയിലെ സിന്ദൂരം ചൂടി വരാം - പോയി വരാം പോയി വരാം തളിർവലയോ താമരവലയോ താലിപ്പൊൻവലയോ ~~~~~~~ വെള്ളിപൂക്കും ആറ്റിൻ കടവിൽ വിളക്കുമാടം കണ്ണെറിയും പൂന്തോണിപ്പടവിൽ പടവിൽ പടവിൽ പൂന്തോണിപ്പടവിൽ പാടിവാ പറന്നു വാ പെണ്ണാളേ നാളെ പാതിരാമണലിൽ നമ്മുടെയാദ്യരാത്രി ആയിരം രാവുകൾ തേടിയ രോമാഞ്ചം ചൂടി വരാം - പോയി വരാം പോയി വരാം ~~~~~~~ തളിർവലയോ താമരവലയോ താലിപ്പൊൻവലയോ നിൻ ശൃംഗാരചിപ്പിയിൽ വീണത് സ്വപ്നവലയോ പുഷ്പവലയോ തളിർവലയോ താമരവലയോ താലിപ്പൊൻവലയോ ടെലഗ്രാം https://t.me/oldmalayalamkaraoke
↗https://dalek.zone/w/mFbPH9JNFZ9fXsSMU2yAGE