← findnix.eu
🎬 dalek.zone dalek.zone

Venchandralekha - Karaoke - വെൺചന്ദ്രലേഖയൊ - കരോക്കെ

⏱ 3:36 🌐 dalek.zone

ചിത്രം : ചുക്ക് വർഷം : 1973 സംഗീതം : ജി. ദേവരാജൻ ഗാനരചന : വയലാർ രാമവർമ്മ ഗായകർ : കെ. ജെ. യേശുദാസ് രാഗം : ഹിന്ദോളം അഭിനേതാക്കൾ : പ്രേംനസീർ, മധു, ഷീല, സുജാത ~~~ വെൺ ചന്ദ്രലേഖയൊരപ്സര സ്ത്രീ വിപ്രലംഭ ശൃംഗാര നൃത്തമാടാൻ വരും അപ്സരസ്ത്രീ... വെൺചന്ദ്രലേഖയൊരപ്സര സ്ത്രീ വിപ്രലംഭ ശൃംഗാര നൃത്തമാടാൻ വരും അപ്സരസ്ത്രീ... വെൺചന്ദ്രലേഖയൊരപ്സര സ്ത്രീ ~~~ കാറ്റത്തു കസവുത്തരീയമുലഞ്ഞും കളിയരഞ്ഞാണമഴിഞ്ഞും കയ്യിലെ സോമരസക്കുമ്പിൾ തുളുമ്പിയും അവൾ വരുമ്പോൾ... ഞാനും എൻ സ്വയംവരദേവതയും ആ നൃത്തമനുകരിക്കും മോഹങ്ങൾ ആശ്ലേഷമധുരങ്ങളാക്കും വെൺചന്ദ്രലേഖയൊരപ്സര സ്ത്രീ വിപ്രലംഭ ശൃംഗാര നൃത്തമാടാൻ വരും അപ്സരസ്ത്രീ... വെൺചന്ദ്രലേഖയൊരപ്സര സ്ത്രീ ~~~ മാറിലെ മദനാംഗരാഗം കുതിർന്നും മകര മഞ്ജീരമുതിർന്നും മല്ലികാപുഷ്പശര ചെപ്പുകിലുക്കിയും അവൾ വരുമ്പോൾ.... ഞാനും എൻ മധുവിധു മേനകയും ആ നൃത്തമനുകരിക്കും സ്വപ്‌നങ്ങൾ ആപാദരമണീയമാക്കും വെൺചന്ദ്രലേഖയൊരപ്സര സ്ത്രീ വിപ്രലംഭ ശൃംഗാര നൃത്തമാടാൻ വരും അപ്സരസ്ത്രീ... വെൺചന്ദ്രലേഖയൊരപ്സര സ്ത്രീ കാറ്റത്തു കസവുത്തരീയമുലഞ്ഞും കളിയരഞ്ഞാണമഴിഞ്ഞും ടെലഗ്രാം https://t.me/oldmalayalamkara

https://dalek.zone/w/ryHqqKzfqpRSHtsD3hExri
ryhqqkzfqprshtsd3hexri venchandralekha karaoke വെൺചന്ദ്രലേഖയൊ കരോക്കെ
Indexiert von findnix.eu · Eigene Seite einreichen