← findnix.eu
🎬 dalek.zone dalek.zone

Velukkumbol Kulikkuvan - Karaoke - വെളുക്കുമ്പോൾ കുളിക്കുവാൻ - കരോക്കെ

⏱ 3:35 🌐 dalek.zone

ചിത്രം : കുട്ടിക്കുപ്പായം വർഷം : 1964 സംഗീതം : എം. എസ്. ബാബുരാജ് ഗാനരചന : പി. ഭാസ്‌കരൻ ഗായകർ : എ. പി. കോമളം ~~~ ~~~ വെളുക്കുമ്പോൾ കുളിക്കുവാൻ പോരുന്ന വഴിവക്കിലു വേലിക്കൽ നിന്നവനേ കൊച്ചു കിളിച്ചുണ്ടൻ മാമ്പഴം കടിച്ചും കൊണ്ടെന്നോടു കിന്നാരം പറഞ്ഞവനേ എന്നോടു കിന്നാരം പറഞ്ഞവനേ ~~~ ~~~ കളിവാക്കു പറഞ്ഞാലും കാരിയം പറഞ്ഞാലും കാതിനു മധുവാണ് കളിവാക്കു പറഞ്ഞാലും കാരിയം പറഞ്ഞാലും കാതിനു മധുവാണ് ഇന്ന് കരക്കാരു നമ്മെച്ചൊല്ലി കളിയാക്കിപ്പറഞ്ഞാലും കരളിനു കുളിരാണ് എന്റെ കരളിനു കുളിരാണ് ~~~ ~~~ ഒരുമിച്ചു കളിച്ചതും ഒരുമിച്ചു വളർന്നതും ഒരുത്തനുമറിയില്ലാ എന്നാലും ഒഴുകുമീയാറ്റിലെ ഓളങ്ങൾക്കന്നത്തെ ഒരുപാടു കഥയറിയാം ഈയോളങ്ങൾക്കന്നത്തെ ഒരുപാടു കഥയറിയാം ~~~ അരളിപ്പൂമരച്ചോട്ടിൽ ആറ്റിലെ മണലിനാൽ കളിപ്പുര വെച്ചില്ലേ? പണ്ട് കരിഞ്ചീരയരിഞ്ഞിട്ട് കണ്ണഞ്ചിരട്ടയിൽ ബിരിയാണി വെച്ചില്ലേ? നമ്മളു ബിരിയാണി വെച്ചില്ലേ? ~~~ വെളുക്കുമ്പോൾ കുളിക്കുവാൻ പോരുന്ന വഴിവക്കിലു വേലിക്കൽ നിന്നവനേ കൊച്ചു കിളിച്ചുണ്ടൻ മാമ്പഴം കടിച്ചും കൊണ്ടെന്നോടു കിന്നാരം പറഞ്ഞവനേ എന്നോടു കിന്നാരം പറഞ്ഞവനേ ~~~ ~~~ കളിയാടും സമയത്തു മറ്റാരും കാണാതെ കാനേ

https://dalek.zone/w/iRpzUbxj8nYHDwab3nXXW5
irpzubxj8nyhdwab3nxxw5 velukkumbol kulikkuvan karaoke വെളുക്കുമ്പോൾ കുളിക്കുവാൻ കരോക്കെ
Indexiert von findnix.eu · Eigene Seite einreichen