Swarnagoopura -Karaoke - സ്വർണ്ണഗോപുര - കരോക്കെ
ചിത്രം : ദിവ്യദർശനം വർഷം : 1973 സംഗീതം : എം. എസ്. വിശ്വനാഥൻ ഗാനരചന : ശ്രീകുമാരൻ തമ്പി ഗായകർ : പി. ജയചന്ദ്രൻ രാഗം : സിന്ധു ഭൈരവി അഭിനേതാക്കൾ : മധു, ജയഭാരതി സ്വർണ്ണ ഗോപുര നർത്തകീശില്പം കണ്ണിനു സായൂജ്യം നിൻ രൂപം സ്വർണ്ണ ഗോപുര നർത്തകീശില്പം കണ്ണിനു സായൂജ്യം നിൻ രൂപം ഏതൊരു കോവിലും ദേവതയാക്കും ഏതൊരു കോവിലും ദേവതയാക്കും ഏതു പൂജാരിയും പൂജിക്കും നിന്നെ ഏതു പൂജാരിയും പൂജിക്കും സ്വർണ്ണഗോപുര നർത്തകീശില്പം കണ്ണിനു സായൂജ്യം നിൻ രൂപം പ്രേമവൃന്ദാവന ഹേമന്തമേ നിന്റെ പേരു കേട്ടാൽ സ്വർഗ്ഗം നാണിക്കും ആ രാഗസോമരസാമൃതം നേടുവാൻ ആരായാലും മോഹിക്കും ആനന്ദചന്ദ്രികയല്ലേ നീ അഭിലാഷമഞ്ജരിയല്ലേ നീ സ്വർണ്ണ ഗോപുര നർത്തകീശില്പം കണ്ണിനു സായൂജ്യം നിൻ രൂപം ആഹാഹാ....ഓഹോഹോഹോ... ആഹാഹാ....ആ..... രാഗവിമോഹിനി ഗീതാഞ്ജലി നിന്റെ നാവുണർന്നാൽ കല്ലും പൂവാകും ആ വർണ്ണഭാവസുരാമൃതധാരയെ ആരായാലും സ്‌നേഹിക്കും ആത്മാവിൻ സൌഭാഗ്യമല്ലേ നീ അനുരാഗസൌരഭ്യമല്ലേ നീ? സ്വർണ്ണ ഗോപുര നർത്തകീശില്പം കണ്ണിനു സായൂജ്യം നിൻ രൂപം ഏതൊരു കോവിലും ദേവതയാക്കും ഏതു പൂജാരിയും പൂജിക്കും നിന്നെ ഏതു പൂജാരിയും പൂജിക്കും ടെലഗ്രാം https://t.me/oldmala
↗https://dalek.zone/w/4QbHXUYqHL1ba3VqonZWit