Sumangali - Karaoke - സുമംഗലീ - കരോക്കെ
ചിത്രം : വിവാഹിത വർഷം : 1970 സംഗീതം : ജി. ദേവരാജൻ ഗാനരചന : വയലാർ രാമവർമ്മ ഗായകർ : കെ. ജെ. യേശുദാസ് രാഗം : കാപ്പി അഭിനേതാക്കൾ : പ്രേംനസീർ, പദ്മിനി, സത്യൻ ~~~ ~~~ സുമംഗലീ നീയോർമ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം? ഒരു ഗദ്ഗദമായ് മനസ്സിലലിയും ഒരു പ്രേമകഥയിലെ ദുഃഖഗാനം സുമംഗലീ നീയോർമ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം? ~~~ ~~~ പിരിഞ്ഞുപോകും നിനക്കിനിയിക്കഥ മറക്കുവാനേ കഴിയൂ പിരിഞ്ഞുപോകും നിനക്കിനിയിക്കഥ മറക്കുവാനേ കഴിയൂ നിറഞ്ഞമാറിലെ ആദ്യനഖക്ഷതം മറയ്ക്കുവാനേ കഴിയൂ കൂന്തലാൽ മറയ്ക്കുവാനേ കഴിയൂ സുമംഗലീ നീയോർമ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം? ~~~ ~~~ കൊഴിഞ്ഞ പീലികൾ പെറുക്കിയെടുക്കും കൂടുകെട്ടും ഹൃദയം കൊഴിഞ്ഞ പീലികൾ പെറുക്കിയെടുക്കും കൂടുകെട്ടും ഹൃദയം വിരിഞ്ഞപൂവിനും വീണപൂവിനും വിരുന്നൊരുക്കും ഹൃദയം എപ്പോഴും വിരുന്നൊരുക്കും ഹൃദയം സുമംഗലീ നീയോർമ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം? ഒരു ഗദ്ഗദമായ് മനസ്സിലലിയും ഒരു പ്രേമകഥയിലെ ദുഃഖഗാനം സുമംഗലീ നീയോർമ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം? ടെലഗ്രാം https://t.me/oldmalayalamkaraoke
↗https://dalek.zone/w/dQRRmbzXQZDADGddJ1jxgG