Sandhya Mayangum - Karaoke - സന്ധ്യമയങ്ങും നേരം - കരോക്കെ
ചിത്രം : മയിലാടുംകുന്ന് വർഷം : 1972 സംഗീതം : ജി ദേവരാജൻ ഗാനരചന : വയലാർ രാമവർമ്മ ഗായകർ : കെ ജെ യേശുദാസ് രാഗം : ഹരികാംബോജി അഭിനേതാക്കൾ : സന്ധ്യമയങ്ങും നേരം ഗ്രാമച്ചന്ത പിരിയുന്ന നേരം ബന്ധുരേ രാഗബന്ധുരേ.. നീ എന്തിനീവഴി വന്നു എനിക്കെന്തു നൽകാൻ വന്നു ഓ... ഓ... സന്ധ്യമയങ്ങും നേരം ~~~ ~~~ കാട്ടുതാറാവുകൾ ഇണകളെ തിരയും കായലിനരികിലൂടെ.. കടത്തുതോണികളിൽ ആളെ കയറ്റും കല്ലൊതുക്കുകളിലൂടെ.. തനിച്ചുവരും താരുണ്യമേ. - എനിക്കുള്ള പ്രതിഫലമാണോ നിന്റെ നാണം.. നിന്റെ നാണം.. സന്ധ്യമയങ്ങും നേരം ~~~ ~~~ കാക്ക ചേക്കേറും കിളിമരത്തണലിൽ കാതരമിഴികളോടെ.. മനസ്സിന്നുള്ളിൽ ഒളിച്ചുപിടിക്കും സ്വപ്‌ന രത്നഖനിയോടെ... ഒരുങ്ങിവരും സൗന്ദര്യമേ - എനിക്കുള്ള മറുപടിയാണോ നിന്റെ മൗനം.. നിന്റെ മൗനം... ~~~ ~~~ സന്ധ്യമയങ്ങും നേരം ഗ്രാമച്ചന്ത പിരിയുന്ന നേരം ബന്ധുരേ രാഗബന്ധുരേ.. നീ എന്തിനീവഴി വന്നു എനിക്കെന്തു നൽകാൻ വന്നു ഓ .. ഓ .. സന്ധ്യമയങ്ങും നേരം
↗https://dalek.zone/w/ezyB6T1z5kvr2VXoBTP3nH