Chandra Kalabham - ചന്ദ്രകളഭം ചാർത്തിയുറങ്ങും
ചിത്രം : കൊട്ടാരം വില്ക്കാനുണ്ട് വർഷം : 1975 സംഗീതം : ജി ദേവരാജൻ ഗാനരചന : വയലാർ രാമവർമ്മ ഗായകർ : കെ ജെ യേശുദാസ്, ( പി. മാധുരി ) ~~~ ~~~ ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി എനിക്കിനിയൊരുജന്മം കൂടി ~~~ ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി എനിക്കിനിയൊരുജന്മം കൂടി ~~~ ~~~ ഈ വര്‍ണ്ണ സുരഭിയാം ഭൂമിയിലല്ലാതെ കാമുക ഹൃദയങ്ങളുണ്ടോ? ഈ വര്‍ണ്ണ സുരഭിയാം ഭൂമിയിലല്ലാതെ കാമുക ഹൃദയങ്ങളുണ്ടോ? സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ ഗന്ധര്‍വഗീതമുണ്ടോ? വസുന്ധരേ...വസുന്ധരേ... കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ? ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി എനിക്കിനിയൊരുജന്മം കൂടി ~~~ ~~~ ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാതെ മാനസ സരസ്സുകളുണ്ടോ? ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാതെ മാനസ സരസ്സുകളുണ്ടോ? സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ സ്വർണ്ണ മരാളങ്ങളുണ്ടോ വസുന്ധരേ...വസുന്ധരേ.. മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവര
↗https://dalek.zone/w/e8SLktaLkfyTM4215hYR4p